Kerala
കനത്ത മഴയിൽ പത്തനംതിട്ട നഗരവും വെള്ളപ്പൊക്ക ഭീഷണയിൽ; ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ എല്ലാം മുങ്ങി
Kerala

കനത്ത മഴയിൽ പത്തനംതിട്ട നഗരവും വെള്ളപ്പൊക്ക ഭീഷണയിൽ; ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ എല്ലാം മുങ്ങി

Web Desk
|
15 Nov 2021 4:58 AM GMT

ത്രിവേണിയിൽ പമ്പ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നു.

കനത്ത മഴ, പത്തനംതിട്ട നഗരവും വെള്ളപ്പൊക്ക ഭീഷണയിൽ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ എല്ലാം മുങ്ങി. പുനലൂർ - മൂവാറ്റുപുഴ, പന്തളം - പത്തനംതിട്ട റോഡുകളിൽ ഗതാഗതം തടസം. ത്രിവേണിയിൽ പമ്പ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നു.

ശബരിമലയിൽ അടുത്ത നാല് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ടാണ് നട തുറക്കുന്നത്. പുതുതായി ചുമതലയേൽക്കുന്ന മേൽശാന്തിയുടെ സ്ഥാനാരോഹരണം ഇന്ന് നടക്കും

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

Related Tags :
Similar Posts