Kerala
palakkad district hospital
Kerala

വീൽചെയറിന്റെ സീറ്റ് കീറി രോഗി നിലത്തുവീണു; അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി

banuisahak
|
20 Jan 2024 1:40 PM GMT

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം.

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ വീൽ ചെയർ പൊട്ടി രോഗി നിലത്ത് വീണു. കിണാശ്ശേരി തണ്ണീർപന്തൽ സ്വദേശി മൊയ്തുവാണ് വീൽചെയറിൽ നിന്ന് വീണത്. കാലിന് പഴുപ്പ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം.

മൂന്ന് ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മൊയ്തു ഇന്ന് സി ടി സ്കാൻ എടുക്കാൻ വീൽചെയറിൽ പോകുംവഴിയാണ് അപകടമുണ്ടായത്. വീൽചെയറിന്റെ സീറ്റ് കീറി നിലത്തുവീഴുകയായിരുന്നു. ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന പരാതി ബന്ധുക്കൾ ഉന്നയിച്ചു. കൂടാതെ, ആശുപത്രിയിലെ ചികിത്സ ഫലിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വിഷയം ചർച്ചയായ ശേഷമാണ് ആശുപത്രി അധികൃതർ ഇവരെ ബന്ധപ്പെട്ടത്.

Similar Posts