Kerala
Accused who set the woman on fire in Pattambis Kodumunda also dies

മരിച്ച സന്തോഷും പ്രവിയയും

Kerala

പട്ടാമ്പിയിൽ യുവതിയെ തീകൊളുത്തിക്കൊന്ന യുവാവും മരിച്ചു

Web Desk
|
14 April 2024 6:30 AM GMT

തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയുടെ മൃതദേഹം ആണ് കൊടുമുണ്ട തീരദേശ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്

പാലക്കാട്: പട്ടാമ്പി കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജീവനൊടുക്കി അക്രമി. ആലൂർ സ്വദേശി സന്തോഷ് ആണു മരിച്ചത്. നേരത്തെ, തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയുടെ(30) മൃതദേഹം കൊടുമുണ്ട തീരദേശ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. യുവതിയെ തീവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണു വിവരം.

ഇന്നു രാവിലെ എട്ടരയോടെയാണ് കൊടുമുണ്ടയിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും യുവതി മരിച്ചിരുന്നു. മൃതദേഹത്തിനു തൊട്ടടുത്തായി മറിഞ്ഞുകിടക്കുന്ന നിലയിൽ ഒരു സ്‌കൂട്ടർ കത്തിയും കവറും കണ്ടെടുത്തിരുന്നു. പിന്നീടാണ് തൃത്താല സ്വദേശി പ്രവിയയുടേതാണു മൃതദേഹമെന്നു തിരിച്ചറിഞ്ഞത്.

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഇതിനിടെയാണ് യുവാവിനെ ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സന്തോഷിന്‍റെ സ്ഥാപനത്തില്‍ യുവതി നേരത്തെ ജോലി ചെയ്തിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Accused who set the woman on fire in Pattambi's Kodumunda also dies

Similar Posts