Kerala

Kerala
പയ്യോളിയില്‍ വാഹനാപകടം: രണ്ട് മരണം

16 April 2024 2:19 AM GMT
കോഴിക്കോട്: പയ്യോളിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന് ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ ഇരിങ്ങലിനും മങ്ങുല്പാറക്കും ഇടയിലാണ് ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. മീഡിയവണ്‍ ചാനല്‍ വിഷ്വല്‍ എഡിറ്റര്‍ വി.ഫാസിലിന്റെ സഹോദരിയാണ് മരിച്ച സെന്‍സി.