കലോത്സവത്തിന് ഇത്തവണയും പഴയിടത്തിന്‍റെ രസക്കൂട്ട്
|അടുത്ത ദിവസം മുതൽ പാചകക്കാർ ഉൾപ്പടെ എത്തി തുടങ്ങും
കൊല്ലം: കൗമാര കലാമേളയ്ക്ക് വിഭവസമൃദ്ധമായ രുചി പകരാൻ ഇത്തവണയും പഴയിടത്തിന്‍റെ രസക്കൂട്ട്. കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നതിന് മുന്നോടിയായി പഴയിടം മോഹനൻ നമ്പൂതിരി കൊല്ലത്ത് എത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി. അടുത്ത ദിവസം മുതൽ പാചകക്കാർ ഉൾപ്പടെ എത്തി തുടങ്ങും. ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് ഒരുക്കുന്നത്.
കഴിഞ്ഞ വർഷത്തെ അനാവശ്യ വിവാദങ്ങൾ കലോത്സവത്തിൽ നിന്ന് പിന്‍മാറാൻ പഴയിടത്തെ പ്രേരിപ്പിച്ചുവെങ്കിലും ഒടുവിൽ മനസ് മാറി. പതിനായിരങ്ങൾക്ക് ഉള്ള ഭക്ഷണം പഴയിടത്തിന്‍റെ നേതൃത്വത്തിൽ തന്നെ ഒരുക്കം. ഇത്തവണ മാംസാഹാരം ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചുവെങ്കിലും. അതിൽ മാറ്റം വന്നു. കലോത്സവ കലവറയിൽ രുചിഭേദങ്ങൾ സൃഷ്ടിച്ച പഴയിടത്തിന്‍റെ കൈപ്പുണ്യം തന്നെയാകും കലോത്സവത്തിൽ. പഴയിടം മോഹനൻ നമ്പൂതിരി കൊല്ലത്ത് എത്തി പാചകത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
കലോത്സവം ആരംഭിക്കുന്നതിന്‍റെ തലേദിവസം മുതൽ കലവറ സജീവമാകും. മൂന്നാം തിയതി മുതൽ ഒരുക്കേണ്ട മുഴുവൻ വിഭവങ്ങളുടെയും പട്ടിക പ്രസിദ്ധപ്പെടുത്തിയതായി സംഘാടകരും അറിയിച്ചു. കലവറ കേന്ദ്രീകരിച്ചുള്ള മുഴുവൻ ഒരുക്കങ്ങളും ക്രമീകരണങ്ങളും പഴയിടം മോഹനൻ നമ്പൂതിരി വിലയിരുത്തി.