'യൂസുഫലിക്കെതിരെ പറഞ്ഞത് പിൻവലിക്കുന്നു, അറസ്റ്റ് മുസ്‌ലിം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റമദാൻ സമ്മാനം'
|''മുസ്‌ലിം തീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസും എൽ.ഡി.എഫും ഒരേ രീതിയിൽ നീങ്ങുകയാണ്. അതിനെതിരെ സംസാരിച്ചതിനാണ് എന്നെ ജയിലിലിടാൻ നോക്കുന്നത്.''
തിരുവനന്തപുരം: മുസ്‌ലിം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി.സി ജോർജ്. വിദ്വേഷ പ്രസംഗക്കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും പി.സി ജോർജ് പറഞ്ഞു.
ഞാൻ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനിൽക്കുന്നു. തെറ്റ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിൻവലിച്ചിട്ടുണ്ട്. എനിക്ക് അതിൽ മടിയില്ല. ഹിന്ദു മഹാസമ്മേളനത്തിൽ മുസ്‌ലിം തീവ്രിവാദികകളുടെ വോട്ട് എനിക്ക് വേണ്ട എന്നാണഅ പറഞ്ഞത്. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്തെ മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും വോട്ട് വേണ്ടെന്ന് പറഞ്ഞ ഞാനെങ്ങനെ വർഗീയവാദിയാകും?- അദ്ദേഹം ചോദിച്ചു.
പരിപാടിയിൽ ഒരു കാര്യം മനസിലിരുന്ന ആശയമല്ല പറഞ്ഞത്. യൂസുഫലി വളരെ മാന്യനാണ്. പിണറായി സർക്കാർ റിലയൻസിന്റെ ഔട്ട്‌ലെറ്റ് തുടങ്ങാൻ നീക്കം നടത്തുന്നതിനെ ഞാൻ എതിർത്തിരുന്നു. അതുപോലെ യൂസുഫലി ഇങ്ങനെ മാൾ തുടങ്ങിയാൽ മനുഷ്യന്മാരെല്ലാം അവിടെ കയറി ചെറുകിട കച്ചവടക്കാരെല്ലാം പട്ടിണിയാകുമെന്ന് പറയാനാണ് ശ്രമിച്ചത്. ഹിന്ദുവും ക്രിസ്ത്യാനിയും എന്നില്ല, എല്ലാവരും അവിടെ പോകും. മുസ്‌ലിംകളാണ് കൂടുതൽ പോകുന്നത്. അതുകൊണ്ട്, യൂസുഫലിയുടെ ഈ സ്ഥാപനത്തിൽ കയറരുത്, സാധാരണക്കാരുടെ സ്ഥാപനത്തിൽ കയറണമെന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്. അത് യൂസുഫലിക്ക് എതിരല്ല. അദ്ദേഹത്തെ അപമാനിക്കാനും ഉദ്ദേശിക്കുന്നില്ല. യൂസുഫലിക്കെതിരെ പറഞ്ഞത് ഞാൻ പിൻവലിക്കുകയാണ്-പി.സി ജോർജ് വ്യക്തമാക്കി.
ഒരു മതസമുദായത്തിൽപെട്ടവരുടെ ഹോട്ടലുകളിൽ വന്ധ്യംകരിക്കാനുള്ള ശ്രമം നടത്തുന്നതായുള്ള പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വയനാട്ടുനിന്നുള്ള ഒരു ചെറുപ്പക്കാരൻ തന്നോട് കരഞ്ഞുകൊണ്ടു പറഞ്ഞ കാര്യമാണിത്. അത് വായിച്ച പുസ്തകത്തിലും അത്തരത്തിലുള്ള കാര്യങ്ങളുണ്ടായിരുന്നുവെന്നും ജോർജ് പറഞ്ഞു.
താൻ പറഞ്ഞതിൽ മതസൗഹാർദത്തിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളിലെ ഒരു വിഭാഗം തീവ്രവാദ പ്രസ്ഥാനത്തിനൊപ്പം നിൽക്കുകയാണ്. മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം തെറ്റാണെന്ന് പറഞ്ഞതിനു ശേഷമാണ് അവരുമായി ഞാൻ തെറ്റിയത്. കോൺഗ്രസും എൽ.ഡി.എഫും ഒന്നാണ്. മുസ്‌ലിം തീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസും എൽ.ഡി.എഫും ഒരേ രീതയിൽ നീങ്ങുകയാണ്. അതിനെതിരെ സംസാരിച്ചതിനാണ് എന്നെ ജയിലിലിടാൻ നോക്കുന്നത്. പക്ഷെ, ഈ രാജ്യത്ത് നീതിപീഠമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: ''My arrest Pinarayi Vijayan's Ramadan gift for Muslim extremists. I withdraw the statement made against MA Yusufali'', says PC George after getting bail in hate speech case