Kerala
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്, സ്വപ്നയെ നേരിൽ കണ്ടിട്ടുണ്ട്: പി.സി ജോർജ്
Kerala

'സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്, സ്വപ്നയെ നേരിൽ കണ്ടിട്ടുണ്ട്': പി.സി ജോർജ്

Web Desk
|
8 Jun 2022 6:35 AM GMT

സ്വപ്‌ന കത്ത് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിലുള്ളതെന്നും പി.സി ജോർജ് പറഞ്ഞു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് പി.സി ജോർജ്. സ്വപ്നയെ നേരിൽ കണ്ടത് ശരിയാണ്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചാണ് സ്വപ്‌ന എന്നെ വന്ന് കണ്ടത്. സ്വപ്‌ന കത്ത് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിലുള്ളതെന്നും പി.സി ജോർജ് പറഞ്ഞു.

ഫെബ്രുവരിയിലാണ് സ്വപ്‌ന തന്നെ കാണാൻ വന്നത്. അന്നായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന കത്ത് എനിക്ക് നൽകിയത്. ഈ വിവരങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ഹൈക്കോടതിയിൽ പോകാൻ തയ്യാറായിരുന്നെങ്കിലും സ്വപ്‌ന വരാതിരുന്നതിനാലാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്നും പി.സി ജോർജ് പറഞ്ഞു.

അതേസമയം, സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായി സ്വപ്ന സുരേഷ്. .പാലക്കാട് ഫ്ളാറ്റിൽ നിന്നുമാണ് സരിത്തിനെ ബലമായി തട്ടിക്കൊണ്ടുപോയതെന്ന് സരിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ള കാറിലെത്തിയവരാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. ഇവർ പൊലീസാണെന്ന് പറഞ്ഞാണ് വന്നത്. എന്നാൽ യൂണിഫോം ധരിച്ചില്ലെന്നും സ്വപ്ന ആരോപിച്ചു.

വാർത്താസമ്മേളനം നടത്തി പൊതു ജനങ്ങളോട് സത്യം പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെയുള്ള ആക്രമണം തുടങ്ങിയത്. എനിക്ക് നേരെ ഉടൻ ആക്രമണം ഉണ്ടാകുമെന്നും സ്വപ്ന പറഞ്ഞു. താൻ സത്യം മുഴുവൻ പറഞ്ഞിട്ടില്ല. അതിന് മുമ്പേ ആക്രമണം തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ സ്ത്രീകൾ ഇവിടെ സത്യം തുറന്ന് പറഞ്ഞാൽ ഇതാണ് അവസ്ഥയെന്നും സ്വപ്ന പറഞ്ഞു. ഇതിന് എച്ച്.ആർ.ഡി.എസിലെ ജീവനക്കാരൻ കൂടിയാണ് സരിത്ത്.

Related Tags :
Similar Posts