'പിണറായിയുടെ കാശ് വാങ്ങി മര്യാദകേട് കാണിച്ചു'; ഒരു സ്ത്രീയേയും പീഡിപ്പിച്ചിട്ടില്ലെന്ന് പി.സി ജോർജ്
|'ഈ മര്യാദകേടിനോട് ദൈവം തമ്പുരാൻ അവരോട് ക്ഷമിക്കട്ടെ എന്ന് പ്രാർഥിക്കുന്നു'
തിരുവനന്തപുരം: ഒരു സ്തീയേയും താൻ പീഡിപ്പിച്ചിട്ടില്ലെന്ന് മുൻ എംഎൽഎ പിസി ജോർജ്. പരാതിക്കാരിയെ പീഡിപ്പിച്ചവരെല്ലാം റോഡിലൂടെ നടക്കുന്നുണ്ട്. അവരോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരൻ പി.സി ജോർജാണെന്ന് അവർതന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പറയുന്നു താൻ പീഡിപ്പിച്ചെന്ന്.. കോടതിയിൽ പോയി നിരപരാധിയാണെന്ന് തെളിയിക്കും. അത് 100 ശതമാനം ഉറപ്പാണ്. ഈ ഒരൊറ്റ കാര്യം കൊണ്ടെന്നും പിണറായി വിജയൻ രക്ഷപ്പെടില്ലെന്ന് പി.സി ജോർജ് പറഞ്ഞു.
''ഞാനൊരു പൊതു പ്രവർത്തകനാണ്. ആരെയും പീഡിപ്പിച്ചില്ല.. മോളെ.. ചക്കരെ എന്നല്ലാതെ ഒന്നും വിളിക്കാറില്ല... എല്ലാവരോടും ബഹുമാനം കാണിക്കുന്ന വ്യക്തിയാണ് ഞാൻ. പിണറായിയുടെ കാശും വാങ്ങി കാണിക്കുന്ന ഈ മര്യാദ കേടിനോട് ദൈവം തമ്പുരാൻ അവരോട് ക്ഷമിക്കട്ടെ എന്ന് പ്രാർഥിക്കുന്നു''- ജോർജ് പറഞ്ഞു.
മറ്റൊരു കേസിനാണ് തന്നെ വിളിച്ച് വരുത്തിയത്. പൊലീസുകാർ മാന്യമായായിരുന്നു തന്നോട് ഇടപെട്ടത് എന്നാൽ 11 മണിയോടു കൂടിയായിരുന്നു പുതിയ കേസ് തനിക്ക് ഒളിക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.