Kerala
ഇരട്ട നീതിയല്ല, ഇത് ക്രൂരതയാണ്; പി.സി ജോർജ്
Kerala

'ഇരട്ട നീതിയല്ല, ഇത് ക്രൂരതയാണ്'; പി.സി ജോർജ്

Web Desk
|
26 May 2022 2:24 AM GMT

'ജനങ്ങളുടെ മുഴുവൻ പിന്തുണയുണ്ട്. ബി.ജെ.പിയുടെ ആത്മാർത്ഥമായ പിന്തുണയും തനിക്കുണ്ട്'

തിരുവനന്തപുരം: തന്നോട് കാണിച്ചത് ഇരട്ട നീതിയല്ല ക്രൂരതയാണെന്ന് പി.സി ജോർജ്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി മജിസ്‌ട്രേറ്റിന്റെ ചേംബറിന്റെ ചേംബറിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളുടെ മുഴുവൻ പിന്തുണയുണ്ട്. ബി.ജെ.പിയുടെ ആത്മാർത്ഥമായ പിന്തുണയും തനിക്കുണ്ട്. ഇത് എല്ലാ തെരഞ്ഞെടുപ്പിനെയും ബാധിക്കാൻ പോകുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യ പരിശോധന പൂർത്തിയാക്കി കഴിഞ്ഞ ശേഷമാണ് പി.സി ജോർജിനെ മജിസ്‌ട്രേറ്റിന്റെ ചേംബറിന്റെ മുന്നിലേക്ക് എത്തിച്ചത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പി.സി ജോർജ് അറസ്റ്റിലായത്. ജോർജിന്റെ ജാമ്യാപേക്ഷ രാവിലെ 10.15 നാണ് പരിഗണിക്കുന്നത്. ഇന്നലെ അർധരാത്രിയാണ് പി.സി ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിച്ചത്.

Similar Posts