Kerala
2016 ൽ മേഴ്‍സികുട്ടിയമ്മ നേടിയ വോട്ട് എവിടെ പോയെന്ന് പി സി വിഷ്ണുനാഥ്
Kerala

2016 ൽ മേഴ്‍സികുട്ടിയമ്മ നേടിയ വോട്ട് എവിടെ പോയെന്ന് പി സി വിഷ്ണുനാഥ്

Web Desk
|
4 May 2021 4:23 AM GMT

കുണ്ടറയിൽ ബിജെപിയുടെ വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്.

കുണ്ടറയിൽ ബിജെപിയുടെ വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്. കുണ്ടറയിലെ ജനങ്ങളെ മുഖ്യമന്ത്രിയും മേഴ്‍സികുട്ടിയമ്മയും അപമാനിക്കരുതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. ജനങ്ങൾ വോട്ടുകച്ചവടം നടത്തിയെന്നാണ് ഇരുവരും പറയുന്നത്. മുഖ്യമന്ത്രിയ്ക്ക് കുണ്ടറയിലെ വോട്ടിന്‍റെ കണക്ക് അറിയില്ല. 2016 ൽ മേഴ്‍സികുട്ടിയമ്മ നേടിയ വോട്ട് എവിടെ പോയെന്നും പി സി വിഷ്ണുനാഥ് ചോദിച്ചു.

താന്‍ സീറ്റ് തേടിയും എവിടെയും പോയിട്ടില്ല. പാർട്ടി പറഞ്ഞിട്ടാണ് കുണ്ടറയിൽ മത്സരിച്ചത്. 16 ദിവസത്തെ ചിട്ടയായ പ്രവർത്തനമാണ് വിജയം കൊണ്ടുവന്നതെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.

തന്നെ ദേശാടന കിളിയെന്ന് പറഞ്ഞ് പറഞ്ഞ് പരിഹസിച്ചവരുണ്ട്. 3 തവണ മത്സരിച്ചതും ചെങ്ങന്നൂർ ആയിരുന്നു. 2016 ൽ തനിയ്ക്കെതിരെ നുണ പ്രചാരണം നടത്തിയാണ് തോൽപ്പിച്ചതെന്നും പി സി വിഷ്ണുനാഥ് മീഡിയ വണിനോട് പറഞ്ഞു.



Similar Posts