Kerala
എ.വി ജോർജിന്റെ പ്രസ്താവന ജുഡീഷ്യറിയോടുള്ള വെല്ലുവിളി: പിഡിപി
Kerala

എ.വി ജോർജിന്റെ പ്രസ്താവന ജുഡീഷ്യറിയോടുള്ള വെല്ലുവിളി: പിഡിപി

Web Desk
|
4 April 2022 4:24 PM GMT

നിരപരാധിയെന്ന് സ്‌പെഷൽ കോടതിയും മേൽക്കോടതിയും വിധി പറഞ്ഞ കേസിൽ മഅ്ദനി കുറ്റവാളിയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന വ്യക്തി പ്രസ്താവന നടത്തുന്നത് ജുഡീഷ്യറിയോടുള്ള പരസ്യമായ വെല്ലുവിളിയാണ്.

കൊച്ചി: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അബ്ദുന്നാസർ മഅ്ദനിക്ക് പങ്കുണ്ടെന്ന കോഴിക്കോട് മുൻ സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജിന്റെ പ്രസ്താവന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. 1998 മാർച്ച് 31ന് എറണാകുളം കലൂരിലെ വസതിയിൽനിന്ന്, അന്ന് കോഴിക്കോട് കസബ സ്‌റ്റേഷൻ സി.ഐ ആയിരുന്ന എ.വി ജോർജാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. സർവീസിൽനിന്ന് വിരമിച്ച മുൻ ഡിജിപി ജേക്കബ് തോമസിന്റെ സർവീസ് സ്‌റ്റോറിയിൽ എ.വി ജോർജ് മഅ്ദനിയെ അറസ്റ്റ് ചെയ്തതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായി വെളിപ്പെടുത്തിയിരുന്നു.

ഒട്ടേറെ വിവാദങ്ങൾക്ക് സർവീസ് ഉപയോഗപ്പെടുത്തിയ എ.വി ജോർജ് സംഘ്പരിവാർ ഏജന്റാണ്. നിരപരാധിയെന്ന് സ്‌പെഷൽ കോടതിയും മേൽക്കോടതിയും വിധി പറഞ്ഞ കേസിൽ മഅ്ദനി കുറ്റവാളിയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന വ്യക്തി പ്രസ്താവന നടത്തുന്നത് ജുഡീഷ്യറിയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. മഅ്ദനിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയും ജുഡീഷ്യറിയെ അപമാനിക്കുകയും ചെയ്ത ജോർജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞിരമറ്റം സിറാജ് പ്രസ്താവനയിൽ പറഞ്ഞു.

Related Tags :
Similar Posts