Kerala
സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രികന് ഗുരുതര പരിക്ക്; കാലിലൂടെ കയറിയിറങ്ങി
Kerala

സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രികന് ഗുരുതര പരിക്ക്; കാലിലൂടെ കയറിയിറങ്ങി

Web Desk
|
29 Sep 2022 2:30 AM GMT

തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്.

തൃശൂർ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. ബസ് കാലിലൂടെ കയറിയിറങ്ങി. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്.

വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന ശെൽവൻ എഴുന്നേറ്റ് റോഡിലൂടെ നടക്കുന്ന സമയം തെറ്റായ ദിശയിലൂടെ കടന്നുവന്ന ബസ് ഇടിക്കുകയായിരുന്നു. ഇയാളുടെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയും ചെയ്തു.

അരയ്ക്ക് താഴേക്ക് ​ഗുരുതരമായി പരിക്കേറ്റ ശെൽവന്റെ ഒരു കാൽ പൂർണമായും തകർന്ന നിലയിലാണ്. യാത്രക്കാര്‍ അറയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ​ഗുരുതരമാണ്.

അതേസമയം, അപകടത്തിനു പിന്നാലെ സ്റ്റാന്‍ഡില്‍ ബസ് കയറ്റിയിട്ട ശേഷം ഡ്രൈവറും കണ്ടക്ടറും സ്ഥലംവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts