Kerala
Pedestrians ,traffic accidents,MVD,special awareness program,awareness program,വാഹനാപകടം
Kerala

വാഹനാപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരിൽ 23 ശതമാനവും വഴിയാത്രക്കാര്‍; പ്രത്യേക ബോധവത്കരണ പരിപാടിയുമായി എം.വി.ഡി

Web Desk
|
18 April 2023 1:32 AM GMT

കാല്‍നടയാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ ബോധവത്കരണം നല്‍കുന്നതാണ് പരിപാടി.

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ''Look Right, Walk right' എന്ന പേരിൽ പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചു. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ സംസ്ഥാന വ്യാപകമായാണ് നടത്തുന്നത്.

സംസ്ഥാനത്ത് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് വർധിച്ചതോടെയാണ് ഇത്തരം ഒരു ക്യാമ്പയിനിലേക്ക് മോട്ടോർ വാഹന വകുപ്പ് തിരിഞ്ഞത്. വാഹനാപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരിൽ 23 ശതമാനവും വഴിയാത്രക്കാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സീബ്രാ ക്രോസിൻറെ ഉപയോഗം, സിഗ്നൽ ലൈറ്റുകളെ കുറിച്ചുള്ള ബോധവൽക്കരണം ഇങ്ങനെ നീളുന്നു ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ

കാല്‍നടയാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ ബോധവത്കരണം നല്‍കുന്നതാണ് പരിപാടി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് റോഡില്‍ എത്തി നേരിട്ട് ബോധവത്കരണം നടത്തുന്നത്. ഈ മാസം 23 വരെയാണ് ബോധവത്കരണ പരിപാടികള്‍ നടക്കുക.

Similar Posts