കോവിഡ് പ്രതിസന്ധിയില് ആശ്വാസമായി പീപ്പിൾസ് ഫൗണ്ടേഷൻ
|ഹരിപ്പാട് ഹുദാട്രസ്റ്റ് ആശുപത്രിയിൽ ആദ്യഘട്ടമായി 40 ബെഡുകൾ ഉള്ള കോവിഡ് ബ്ലോക്ക് ആരംഭിച്ചു.വെന്റിലേറ്റർ, ഓക്സിജൻ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
കോവിഡ് രോഗികൾക്ക് ആശ്വാസമേകി പീപ്പിൾസ് ഫൗണ്ടേഷൻ നടത്തുന്ന കോവിഡ് ബെഡ് പദ്ധതി സംസ്ഥാനത്ത് പുരോഗമിക്കുന്നു. ആലപ്പുഴ ഹരിപ്പാട് ഹുദാട്രസ്റ്റ് ആശുപത്രിയിൽ ആദ്യഘട്ടമായി 40 ബെഡുകൾ ഉള്ള കോവിഡ് ബ്ലോക്ക് ആരംഭിച്ചു. കോവിഡ് രോഗികൾക്കുള്ള വിവിധ ഉപകരണങ്ങളും കൈമാറി.
കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ആശുപത്രികളിൽ 300 ബെഡുകളാണ് പീപ്പിൾസ് ഫൗണ്ടേഷൻ ഒരുക്കുന്നത്. തെക്കൻ മേഖലയിൽ ഹരിപ്പാട് ഹുദാട്രസ്റ്റ് ആശുപത്രിയിൽ 40 ബെഡുകൾ ഉള്ള കോവിഡ് ബ്ലോക്ക് തുടങ്ങി. വെന്റിലേറ്റർ, ഓക്സിജൻ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
കോവിഡ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ രമേശ് ചെന്നിത്തല കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം കെ മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഓമശ്ശേരി ശാന്തി ആശുപത്രി, തൃശ്ശൂർ പെരുമ്പിലാവ് അൻസാർ ആശുപത്രി എന്നിവിടങ്ങളിലും പീപ്പിൾസ് ഫൗണ്ടേഷൻ കിടക്കകൾ നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും