Kerala
Perinthalmanna ballot missing
Kerala

പോസ്റ്റല്‍ ബാലറ്റ് പെട്ടി കാണാതായുള്‍പ്പെടെ നാടകീയ സംഭവങ്ങള്‍; പെരിന്തല്‍മണ്ണ കേസിന്‍റെ നാള്‍വഴികള്‍

Web Desk
|
8 Aug 2024 7:57 AM GMT

2021ൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു പെരിന്തൽമണ്ണ

മലപ്പുറം: 2021ൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു പെരിന്തൽമണ്ണ . പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച പെട്ടി കാണാതായ സംഭവം ഉൾപ്പെടെ പല നാടകീയ സംഭവങ്ങളും ഇതിനിടെ ഉണ്ടായി. ഹൈക്കോടതി വിധിയോടെ കേസ് അവസാനിക്കാനും ഇടയില്ല.

വോട്ടെണ്ണി തുടങ്ങിയത് മുതൽ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ സസ്പെൻസ് നിലനിർത്തിയാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പ് മുന്നോട്ട് പോയത്. വെറും 38 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. കവറിന് പുറത്ത് ഒപ്പും സീലും പതിക്കാത്ത 348 പോസ്റ്റൽ വോട്ടുകൾ എ ണ്ണിയില്ല. ഇതിൽ 85 എണ്ണം ഉദ്യോ ഗന്ഥരുടെതും ,263 പൊതുജനങ്ങളുടെതും ആയിരുന്നു. പോസ്റ്റൽ ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും ബാലറ്റ് സൂക്ഷിച്ചപെട്ടി കാണാതെ പോയി .

മാസങ്ങൾക്ക് ശേഷം മലപ്പുറം സഹകരണ സംഘം സബ് രജിസ്റ്റാറുടെ ഓഫീസിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ ബാലറ്റ് ബോക്സും നിയമസഭ തെരഞ്ഞെടുപ്പിലെ ചർച്ചയായ ബാലറ്റ് ബോക്സും തമ്മിൽ മാറയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഹൈക്കോടതിയിലാണ് പോസ്റ്റൽ ബാലറ്റുകൾ ഉള്ളത്. എൽ.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി മുഹമ്മദ് മുസ്തഫയുടെ ഹൈക്കോടതിയിലെ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നജീബ് കാന്തപുരം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ ഇടപെടാൻ സുപ്രിം കോടതി തയ്യറായില്ല . ഇന്നത്തെ വിധിയിലൂടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അധികാരത്തിലേക്ക് കടന്ന് കയറാൻ ഹൈക്കോടതിയും തയ്യറായില്ല . ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി മുഹമ്മദ് മുസ്തഫ സുപ്രിം കോടതിയെ സമീപിക്കുന്നതോടെ പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പിലെ നിയമപോരാട്ടം ഇനിയും തുടരും.

Similar Posts