Kerala
കെ.എസ്.ആര്‍.ടി.സിയുടെ കുത്തക റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കും പെര്‍മിറ്റ്
Kerala

കെ.എസ്.ആര്‍.ടി.സിയുടെ കുത്തക റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കും പെര്‍മിറ്റ്

Web Desk
|
10 Jan 2022 8:05 AM GMT

കെ.എസ്.ആര്‍.ടി.സി ലാഭകരമായി സര്‍വീസ് നടത്തുന്ന റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്

കെ.എസ്.ആര്‍.ടി.സിയുടെ കുത്തക റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കും പെര്‍മിറ്റ് അനുവദിക്കാന്‍ തുടങ്ങി. കെ.എസ്.ആര്‍.ടി.സി ലാഭകരമായി സര്‍വീസ് നടത്തുന്ന റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ആയിരത്തോളം കെ.എസ്.ആര്‍.ടി.സി വെറുതെയിട്ട് നശിപ്പിച്ചു കളഞ്ഞത് സ്വകാര്യ ബസ് മാഫിയക്ക് വേണ്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷ യൂനിയനുകള്‍ രംഗത്ത് വന്നു.

കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്കും പെര്‍മിറ്റ് അനുവദിച്ചത്. പുനലൂര്‍-അലിമുക്ക്-അച്ചന്‍കോവില്‍ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. ഹൈക്കോടതി വിധിയെ ദുര്‍വ്യാഖ്യാനിച്ചാണ് ഇതിന് അനുമതി നല്‍കിയത്. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പരിശോധിച്ച് മൂന്നാഴ്ചക്കകം തീരുമാനമെടുക്കാനാണ് ഹൈക്കോടതി പറഞ്ഞത്. വിധി വന്നയുടനെ പുനലൂര്‍ ഡിറ്റിഒ പെര്‍മിറ്റ് അനുവദിച്ചു.

കോവിഡില്‍ വരുമാനം ഗണ്യമായി കുറഞ്ഞ കെ.എസ്.ആര്‍.ടി.സി. കരകയറാന്‍ കഷ്ടപ്പെടുമ്പോഴാണ് ഈ സ്വകാര്യ സ്നേഹം. താത്കാലിക പെര്‍മിറ്റാണെന്ന് മാനേജ്മെന്‍റ് അറിയിക്കുമ്പോള്‍ സ്ഥിരം പെര്‍മിറ്റിനായുള്ള അപേക്ഷയും സ്വകാര്യ ബസുടമ സമര്‍പ്പിച്ചിട്ടുണ്ട്. പുനലൂര്‍ -അച്ചന്‍ കോവില്‍ റൂട്ടില്‍ സര്‍വീസ് തുടങ്ങിയ സ്വകാര്യ ബസുടമ എല്‍.ഡി.എഫ് നേതാവ് കൂടിയാണ്.



Similar Posts