![Personality who maintained friendship despite ideological differences: P Mujeeb Rahman Personality who maintained friendship despite ideological differences: P Mujeeb Rahman](https://www.mediaoneonline.com/h-upload/2023/12/08/1401023-p-mujeeb.webp)
ആശയപരമായ വിയോജിപ്പുകൾക്കൊപ്പം സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വം: പി മുജീബ് റഹ്മാൻ
![](/images/authorplaceholder.jpg?type=1&v=2)
കേരളത്തിന് ജനകീയനായ ഒരു പൊതുപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു
ആശയപരമായ വിയോജിപ്പുകൾക്കൊപ്പം സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വമായിരുന്നു കാനമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ. കേരളത്തിന് ജനകീയനായ ഒരു പൊതുപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വേർപ്പാടിൽ വിഷമിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കാളിയാകുന്നുവെന്നും പി മുജീബ് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.
പി മുജീബ് റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്
സി.പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ:കാനം രാജേന്ദ്രന്റെ വിയോഗ വാർത്തയറിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിക്കുകയും രോഗവിവരങ്ങൾ ആരായുകയും ചെയ്തത്. പൊതുരംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹത്തിന്റെ വിയോഗം വഴി കേരളത്തിന് ജനകീയനായ ഒരു പൊതുപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നത്.
ആശയപരമായ വിയോജിപ്പുകൾക്കൊപ്പം തന്നെ സൗഹൃദം കാത്തു സൂക്ഷിക്കുകയും തുറന്ന ആശയവിനിമയം നടത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു കാനം. അദ്ദേഹത്തിന്റെ വേർപ്പാടിൽ വിഷമിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കാളിയാവുന്നു.