Kerala
![Perumbavoor urban bank Perumbavoor urban bank](https://www.mediaoneonline.com/h-upload/2024/11/01/1449241-perumbavoor.webp)
Kerala
പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗം അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
1 Nov 2024 2:24 PM GMT
കേസിലെ പത്താം പ്രതിയും പെരുമ്പാവൂർ മണ്ഡലം മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റുമായ ഷറഫ് ആണ് അറസ്റ്റിലായത്.
കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഭരണസമിതി അംഗം അറസ്റ്റിൽ. കേസിലെ പത്താം പ്രതിയും പെരുമ്പാവൂർ മണ്ഡലം മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റുമായ ഷറഫ് ആണ് അറസ്റ്റിലായത്. ബാങ്കിൽ ബിനാമി വായ്പകളിലൂടെ 33 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയിരുന്നു. കേസിൽ കോൺഗ്രസ് നേതാക്കളടക്കം 18 പ്രതികളാണുള്ളത്.