Kerala
Kerala
മാസപ്പിറവി ദ്യശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച
|11 May 2021 2:26 PM GMT
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പെരുന്നാൾ ആഘോഷമെന്ന് കർശന നിർദേശമുണ്ട്.
വ്രതശുദ്ധിയുടെ പുണ്യത്തിൽ വിശ്വാസികൾ വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത ജനറൽ സെക്രട്ടറി പ്രെഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവർ അറിയിച്ചു. ഇതോടെ റമദാൻ മുപ്പതും പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും കേരളത്തിൽ ചെറിയ പെരുന്നാൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പെരുന്നാൾ ആഘോഷമെന്ന് കർശന നിർദേശമുണ്ട്.