Kerala
Kerala
കത്ത് വിവാദം; മേയർ ആര്യാ രാജേന്ദ്രനെതിരെ ഹൈക്കോടതിയിൽ ഹരജി
|9 Nov 2022 11:24 AM GMT
കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകുമാറാണ് ഹരജി നൽകിയത്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകുമാർആണ് ഹരജി നൽകിയത്. ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ഹരജി നാളെ പരിഗണിക്കും.
അതേസമയം കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കത്ത് കൃത്രിമമായുണ്ടാക്കിയതാണെന്ന് പരാതിക്കാരിയായ മേയർ അന്വേഷണ സംഘത്തിന് മൊഴി നൽകി. മൊഴി വിശദമായി പരിശോധിച്ച ശേഷം അന്വേഷണ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഉപയോഗിച്ച ലെറ്റർപാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയ കത്താണ് പുറത്തു വന്നതെന്നാണ് മേയറുടെ മൊഴി. പഴയ ലെറ്റർ പാഡിന്റെ ഹെഡറും സീലും വെച്ച് കത്ത് തയ്യാറാക്കിയതാവാമെന്നും മേയർ മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നീക്കം.
UPDATING