Kerala
Kerala
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്രമണം: വിഴിഞ്ഞത്ത് പെട്രോൾപമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
|29 Dec 2021 3:31 AM GMT
മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് കാരണം
വിഴിഞ്ഞത്ത് പെട്രോൾപമ്പിൽ യുവാക്കളുടെ അതിക്രമം. പെട്രോൾപമ്പിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു. ഇന്നലെ രാത്രി 11:30നായിരുന്നു സംഭവം.
പമ്പിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പമ്പിൽ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കൾ ജീവനക്കാരനെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ചത്.പമ്പിൽ രണ്ടുപേർ മാത്രമായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. യുവാക്കൾ ഇയാളെ വെട്ടുമ്പോൾ സഹജീവനക്കാരൻ തടയാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.പ്രതികൾ ഒളിവിലാണ്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.