Kerala
കോവിഡ് പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ടു പോയി; ക്വാറന്റൈന്‍ ലംഘിച്ചാല്‍ പിഴ ഈടാക്കണമെന്ന് മുഖ്യമന്ത്രി
Kerala

കോവിഡ് പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ടു പോയി; ക്വാറന്റൈന്‍ ലംഘിച്ചാല്‍ പിഴ ഈടാക്കണമെന്ന് മുഖ്യമന്ത്രി

Web Desk
|
3 Sep 2021 1:23 PM GMT

ക്വാറന്റൈന്‍ ലംഘിച്ചാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്റൈന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സി.എഫ്.എല്‍.ടി.സികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍.ആര്‍.ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ടു പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ല. വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്റൈന്‍ ലംഘിച്ചാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്റൈന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സി.എഫ്.എല്‍.ടി.സികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍.ആര്‍.ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സി.എഫ്.എല്‍.ടി.സികള്‍ പലയിടത്തും നിര്‍ജീവമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അത് നടത്തിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് നിയന്ത്രണവിധേയമാവണം. രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കൊണ്ടുവരാനാവണം. അതിനായി തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts