'ആര് പിണങ്ങിപ്പോയി എന്ന് ഞാനോ?'; ക്ഷുഭിതനായ കാര്യത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം
|കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
കാസർകോട്: പ്രസംഗത്തിനിടെ അനൗൺസ് ചെയ്തതിന് ക്ഷുഭിതനായ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണങ്ങിപ്പോയെന്ന് ചില മാധ്യമങ്ങൾ തെറ്റായി വാർത്ത നൽകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗം പൂർത്തിയാക്കുന്നതിന് മുമ്പ് അനൗൺസ്‌മെന്റ് വന്നു. തെറ്റായ കാര്യമാണ് അത്. തെറ്റ് ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രസർക്കാരിനെ പിണക്കരുതെന്ന് ചില മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രസംഗം അവസാനിപ്പിച്ചെന്ന് കരുതി അനൗൺസർ അടുത്ത ചടങ്ങിനെക്കുറിച്ച് പറയുകയായിരുന്നു. താൻ പ്രസംഗം നിർത്തിയിട്ട് പോരേ അനൗൺസ്‌മെന്റ് എന്ന് മുഖ്യമന്ത്രി ചോദിച്ചെങ്കിലും അനൗൺസർക്ക് ശബ്ദത്തിനിടെ ഇത് കേൾക്കാൻ സാധിച്ചില്ല. ഇയാൾക്ക് ചെവിയും കേൾക്കില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി വേദിയിൽനിന്ന് പോവുകയായിരുന്നു.