Kerala
പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നു; കർശന നടപടിയുണ്ടാവുമെന്ന് പിണറായിയുടെ മുന്നറിയിപ്പ്
Kerala

'പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നു'; കർശന നടപടിയുണ്ടാവുമെന്ന് പിണറായിയുടെ മുന്നറിയിപ്പ്

Web Desk
|
1 Jan 2022 2:04 PM GMT

'പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിയ്ക്കുന്നത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നു. വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. സംസ്ഥാന തലത്തിൽ വിഭാഗീയത പൂർണമായും ഒഴിവാക്കാനായി. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാവുക'

പാലക്കാട് സിപിഎമ്മിലെ വിഭാഗീയതിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിയ്ക്കുന്നത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നു. വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. സംസ്ഥാന തലത്തിൽ വിഭാഗീയത പൂർണമായും ഒഴിവാക്കാനായി. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാവുക'-പിണറായി പറഞ്ഞു.

സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിലാണ് പിണറായിയുടെ പരാമർശം. പ്രവർത്തന റിപ്പോർട്ടിൽ വിഭാഗീയ പ്രവർത്തനത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. പൊതു ചർച്ചയിലും പ്രതിനിധികൾ വിഭാഗീയതക്കെതിരെ പ്രതിനിധികൾ വിമർശനമുന്നയിച്ചിരുന്നു.

ചർച്ചയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പൊലീസിനെതിരെ പ്രതിനിധികൾ വിമർശനമുന്നയിച്ചിരുന്നു. ഒരു നിയന്ത്രണവുമില്ലാതെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പൊലീസ് പ്രവർത്തിക്കുന്നതെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു. പൊലീസിനെ നിയന്ത്രിക്കണമെന്നും അതിന് പാർട്ടി ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.


Related Tags :
Similar Posts