'ഗവർണറുടെ നിലപാടിൽ രാഷ്ട്രീയം'; വി.സി നിയമനങ്ങൾ സുതാര്യമെന്ന് മുഖ്യമന്ത്രി
|വി.സി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല, നിയമനങ്ങളെല്ലാം ചട്ടങ്ങള്‍ പാലിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വി.സി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍ നിയമനം സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. അതേസമയം, വി.സിയുടെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ഇതോടെ കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. അതേസമയം, പോരാട്ടം അവസാനിപ്പിക്കില്ലെന്നും നാളെ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നുമാണ് ഹരജിക്കാരുടെ നിലപാട്.