Kerala
![ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റെന്ന് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ രാജ്ഭവനിൽ ഹാജരാകേണ്ടെന്ന് സർക്കാർ നിർദേശം ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റെന്ന് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ രാജ്ഭവനിൽ ഹാജരാകേണ്ടെന്ന് സർക്കാർ നിർദേശം](https://www.mediaoneonline.com/h-upload/2024/10/08/1445475-untitled-1.webp)
Kerala
ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റെന്ന് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ രാജ്ഭവനിൽ ഹാജരാകേണ്ടെന്ന് സർക്കാർ നിർദേശം
![](/images/authorplaceholder.jpg?type=1&v=2)
8 Oct 2024 5:18 AM GMT
മലപ്പുറത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും രാജ്ഭവനിലെത്തി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദേശമാണ് സർക്കാർ തള്ളിയത്
തിരുവനന്തപുരം: മലപ്പുറത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹാജരായി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദേശം തള്ളി സർക്കാർ.
ഇതുസംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകി. ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്ന് കത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബും ഇന്ന് വൈകുന്നേരം നാലിന് രാജ്ഭവനിലെത്തി വിശദീകരണം നൽകണമെന്നായിരുന്നു ഗവർണറുടെ നിർദേശം.