പിണറായി വിജയന്‍ നിലവിലെ സര്‍ക്കാരിന്‍റെ രാജി സമര്‍പ്പിച്ചു
|രാജ് ഭവനിലെത്തി ഗവര്‍ണ്ണറെ കണ്ടാണ് രാജി നല്‍കിയത്. വന്‍ വിജയം നേടിയ പിണറായി വിജയനെ ഗവര്‍ണ്ണര്‍ അഭിനന്ദിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിലെ സര്‍ക്കാരിന്‍റെ രാജി സമര്‍പ്പിച്ചു.രാജ് ഭവനിലെത്തി ഗവര്‍ണ്ണറെ കണ്ടാണ് രാജി നല്‍കിയത്. വന്‍ വിജയം നേടിയ പിണറായി വിജയനെ ഗവര്‍ണ്ണര്‍ അഭിനന്ദിച്ചു.കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തുടര്‍ സര്‍ക്കാര്‍ വേഗത്തില്‍ തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഗവര്‍ണ്ണറെ അറിയിച്ചിട്ടുണ്ട്.
ഇടത് മുന്നണിക്ക് കിട്ടിയഎംഎല്‍എമാരുടെ ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണ്ണറുടെ മുന്നില്‍ സമര്‍പ്പിക്കും. എംഎല്‍എമാരുടെ കത്ത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ രാജ് ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ.
രാഷ്ട്രീയ കേരളത്തിന്‍റെ ചരിത്രം മാറ്റിമറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വർഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്. ഇടത് മുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാവുന്നതും ചരിത്രത്തിൽ ഇതാദ്യമാണ്.