Kerala
Pinarayis Malappuram remark to appease central government: KC Venugopal,പിണറായിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാന്‍: കെ.സി വേണുഗോപാല്‍
Kerala

പിണറായിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാന്‍: കെ.സി വേണുഗോപാല്‍

Web Desk
|
1 Oct 2024 8:40 AM GMT

കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നും കോൺ​ഗ്രസ് നേതാവ്

ഡൽ​​ഹി: മുഖ്യമ‌ന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ. കേന്ദ്രസർക്കാറിനെ സുഖിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയെ ഏറ്റവും അവസാനമായി കണ്ടതിനു ശേഷം മുഖ്യമന്ത്രിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മലപ്പുറത്തെ കുറിച്ചുള്ള പരാമർശം മുഖ്യമന്ത്രി വെപ്രാളം കൊണ്ട് പറഞ്ഞതാണ്. വേണു​ഗോപാൽ പറഞ്ഞു.

കേരളത്തിൽ ഇത്തരമൊരു കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് പറഞ്ഞ പിണറായി വിജയൻ അത്തരം നടപടി തടയാൻ ഇടപ്പെടാത്തതെന്താണെന്നും വേണു​ഗോപാൽ പറഞ്ഞു. ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും അടക്കമുള്ള സംവിധാനങ്ങൾ കൈയിൽ ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. മലപ്പുറം പരാമർശം മുഖ്യമന്ത്രിയിൽ നിന്ന് കേരളം പ്രതീക്ഷിക്കാത്ത പ്രസ്ഥാവനയാണ്. സ്വർണക്കടത്ത് കേസിൽ ഒത്തുകളി നടന്നിട്ടുണ്ട്. വേണു​ഗോപാൽ പറഞ്ഞു.

Similar Posts