കോപ്പ്, കുറ്റ്യാടിയില്‍ തിരുത്തിയതു പോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം': കെ.കെ ഷൈലജക്ക് വേണ്ടി പി.ജെ ആർമി
|മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി
കെ.കെ ശൈലജയെ മന്ത്രിസഭയില്‍ പരിഗണിക്കാത്തതിനെതിരെ പ്രതികരണവുമായി സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയും രംഗത്തെത്തി. കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കകത്തും പുറത്തും ഇടത് അനുകൂല പ്രൊഫൈലുകളില്‍ പോലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയയായ കെ.കെ ശൈലജയെപ്പോലെ ഒരു നേതാവിനെ പാര്‍ട്ടി തഴഞ്ഞെന്ന വിമര്‍ശനമാണ് ഉയരുന്നത്.
'കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർദ്ധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്'. പോരാളി ഷാജി എന്ന പേജിലെ കുറിപ്പ് ഇതായിരുന്നു.
സമാന സ്വഭാവത്തിലുള്ള പോസ്റ്റുകള്‍ പി.ജെ ആര്‍മ്മി എന്ന പേജിലും വന്നിരുന്നു. മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി.
ഒന്നാം പിണറായി സര്‍ക്കാരില്‍ ഏറെ നന്നായി പ്രവർത്തിച്ച മന്ത്രിമാരിൽ ഒരാളായിരുന്നു ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തെ തുടർന്നാണ് ഷൈലജയെ മാറ്റിനിർത്തിയത്. പകരം പാര്‍ട്ടി വിപ്പിന്റെ ചുമതലയാണ് കെ.കെ ഷൈലജയ്ക്ക് നൽകിയിരിക്കുന്നത്. മട്ടന്നൂരില്‍ നിന്നും 60,963 വോട്ടെന്ന റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് കെ.കെ. ഷൈലജ നിയമസഭയിലെത്തുന്നത്.