Kerala
പിണറായിക്കും സിൽവർലൈൻ പദ്ധതിക്കുമെതിരെയുള്ള വിധിയെഴുത്ത്: പി.ജെ ജോസഫ്
Kerala

പിണറായിക്കും സിൽവർലൈൻ പദ്ധതിക്കുമെതിരെയുള്ള വിധിയെഴുത്ത്: പി.ജെ ജോസഫ്

Web Desk
|
3 Jun 2022 5:14 AM GMT

ഈ വിജയം പി.ടി തോമസിനുള്ള അംഗീകാരമാണ്

കൊച്ചി: ഉമ തോമസിന്‍റെ ഭൂരിപക്ഷം പിണറായിക്കും സിൽവർലൈൻ പദ്ധതിക്കുമെതിരെയുള്ള വിധിയെഴുത്തെന്ന് പി.ജെ ജോസഫ്. മുഖ്യമന്ത്രിയടക്കം ക്യാമ്പ് ചെയ്തിട്ടും യാതൊരു ചലനവും സൃഷ്ടിച്ചില്ല. യു.ഡി.എഫ്.ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഈ വിജയം പി.ടി തോമസിനുള്ള അംഗീകാരമാണെന്നും കെ.വി തോമസ് വിഷയം ചർച്ചയായില്ലെന്നും പി.ജെ പറഞ്ഞു.

അധമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയായിരിക്കും തൃക്കാക്കരയിലേതെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ജാതി മത വേർത്തിരിച്ച് കൊണ്ടുള്ള സി.പി.എമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെയുള്ള വിധിയെഴുത്താണെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍റെ തോല്‍വിയാണിതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Similar Posts