'പണം തിരികെ വാങ്ങാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു'; അനില്‍ ആന്‍റണിക്കെതിരായ ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണം ശരിവെച്ച് പി.ജെ കുര്യന്‍
|സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനാണോ പണം വാങ്ങിയത് എന്ന് തനിക്കറിയില്ല
പത്തനംതിട്ട: അനിൽ ആന്‍റണിയിൽ നിന്ന് പണം തിരികെ വാങ്ങിനൽകാൻ നന്ദകുമാർ തന്നോട് ആവശ്യപ്പെട്ടിട്ടിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. സിബിഐ സ്റ്റാൻഡിങ് കൗദല്ലാൾ നന്ദകുമാറിന്‍റെ ആരോപണങ്ങൾ അനിൽ ആന്‍റണി നിഷേധിച്ചിരുന്നുൺസിൽ നിയമനത്തിനാണോ പണം വാങ്ങിയത് എന്ന് തനിക്കറിയില്ല. നന്ദകുമാർ പണം വേണമെന്ന് പറഞ്ഞത് എ.കെ ആന്‍റണിയോടും അനിൽ ആന്‍റണിയോടും താൻ പറഞ്ഞിട്ടുണ്ടെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നാം യു.പി.എ കാലത്ത് ഡിഫൻസ് മിനിസ്റ്ററുടെ വസതിയിലെ നിർണായക രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് അനിൽ ആന്‍റണി പലർക്കും നൽകിയെന്നും സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്‍റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും നന്ദകുമാർ ആരോപിച്ചിരുന്നു.
ഒന്നാം യു.പി.എ സർക്കാരിന്‍റെ അവസാന കാലത്തും രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കറായിരുന്നു അനിൽ ആന്‍റണി. സി.ബി.ഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്‍റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നതുമില്ല. പി.ടി. തോമസ് ഇടപെട്ടാണ് പണം നൽകിയത്. അനിൽ ആന്‍റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നുമായിരുന്നു നന്ദകുമാറിന്‍റെ ആരോപണം.
പിതാവ് എ.കെ. ആന്‍റണിയെ വെച്ച് വിലപേശി പണം വാങ്ങിയ ആളാണ് അനിൽ ആന്‍റണി. പി.ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം. അതീവരഹസ്യമുള്ള പ്രതിരോധ ഫയലുകളാണ് ഫോട്ടോ എടുത്ത് നൽകിയത്. ചില പ്രതിരോധ രേഖകൾ പുറത്തുപോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത്.താൻ പറഞ്ഞ കാര്യം എ.കെ. ആന്‍റണിയെ അറിയിച്ചു എന്നാണ് പി.ജെ. കുര്യൻ പറഞ്ഞത്. 2013 ഏപ്രിലിലാണ് താൻ പണം നൽകിയത്. എൻ.ഡി.എ സർക്കാരിന്‍റെ ആദ്യ വർഷമാണ് പണം തിരിച്ചുകിട്ടിയത്. നിഷേധിച്ചാൽ തെളിവ് പുറത്ത് വിടും. ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ ആന്റണിയുടെ പ്രൈവറ്റ് സെക്രട്ടറിയോടൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് പണം തന്റെ കയ്യിൽനിന്ന് വാങ്ങിയതെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചിരുന്നു. ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണങ്ങൾ അനിൽ ആന്‍റണി നിഷേധിച്ചിരുന്നു. ആന്‍റോ ആന്‍റണിയെന്ന രാജ്യവിരുദ്ധനും അദ്ദേഹത്തോടൊപ്പമുള്ള കോൺഗ്രസുകാരുമാണ് ഇതിന് പിന്നിലെന്നും അനിൽ പറഞ്ഞിരുന്നു.