'അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടും നയപരമായ തീരുമാനങ്ങളെടുക്കുന്നു'; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പി.ജെ.കുര്യൻ
|'കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോ രാഹുല്‍ ഗാന്ധി ഉപേക്ഷിച്ചു ചാടി ഓടിപ്പോയി'
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. 'പാർട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടും രാഹുൽ നയപരമായ തീരുമാനങ്ങൾ എടുക്കുകയാണ്.അനുഭവജ്ഞാനമില്ലാത്ത നേതാക്കളാണ് രാഹുലിന് ചുറ്റുമുള്ളത്. കോൺഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നും ' കേരളശബ്ദ'ത്തിന് നൽകിയ അഭിമുഖത്തിൽ പി.ജെ കുര്യൻ പറഞ്ഞു.
കപ്പിത്താൻ കപ്പൽ മുങ്ങാൻ പോകുമ്പോൾ ഓടിപ്പോകുകയല്ല ഞാൻ മുന്നിൽ നിന്ന് നയിക്കാമെന്ന് പറഞ്ഞ് മുന്നേറുകയായായിരുന്നു വേണ്ടിയിരുന്നത്. മുതിർന്ന നേതാക്കളുമായി ആലോചിക്കണമായിരുന്നു. എന്നാല്‍ കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോ രാഹുല്‍ ഗാന്ധി ഉപേക്ഷിച്ചു ചാടി ഓടിപ്പോയി.പാർട്ടി പ്രസിഡന്റല്ലാത്ത ഒരാൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനോട് G 23 ക്ക് യോജിപ്പില്ല. രാഹുൽ സ്ഥിരതയില്ലാത്ത നേതാവാണ്. അങ്ങേർക്ക് ചുറ്റുമുള്ള കോക്കസ്, ഒട്ടും അനുഭവ ജ്ഞാനമില്ലാത്തവരാണ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാൾ പാർട്ടി പ്രസിഡന്റ് ആവട്ടെ. ആ കുടുംബത്തിൽ നിന്ന് തന്നെ ആളു വേണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.