Kerala
ന്യൂനപക്ഷ ക്ഷേമ വിധിയിൽ സർക്കാർ അപ്പീലിന് പോകണമെന്ന് അബ്ദുറബ്ബ്
Kerala

ന്യൂനപക്ഷ ക്ഷേമ വിധിയിൽ സർക്കാർ അപ്പീലിന് പോകണമെന്ന് അബ്ദുറബ്ബ്

Web Desk
|
30 May 2021 2:21 PM GMT

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീലിന് പോകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

80:20 അനുപാതം 2011 ഫെബ്രവരിയിൽ വി.എസ് സർക്കാറിൻ്റെ കാലത്ത് തന്നെ ഉത്തരവിറക്കിയെന്ന് K.T. ജലീൽ

പൂർണ്ണമായും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട പദ്ധതിയിൽ 20% പിന്നാക്ക കൃസ്ത്യാനികൾക്ക് നീക്കി വെച്ചത് 2015 ൽ UDF സർക്കാറാണെന്ന് എം.എം ബേബി.

സത്യത്തിൽ കെ.ടി.ജലീൽ മറുപടി പറയുന്നത് ലീഗുകാർക്കാണോ, അതോ എം.എ.ബേബിക്കോ?

അതല്ല, എം.എ.ബേബി മറുപടി പറയുന്നത് ലീഗുകാർക്കാണോ, അതോ K.T.ജലീലിനോ?

രണ്ടു പേരും ഇങ്ങനെ

ഉരുണ്ടുകളിച്ചാൽ ചിലർക്കത് കാപ്സ്യൂളാവും, കാപ്സ്യൂളുകൾ കൊണ്ട് മാത്രം കാര്യമില്ലല്ലോ,

മേജർ ഓപ്പറേഷൻ തന്നെ വേണ്ടേ..!

അതു കൊണ്ട് കോടതി വിധിക്കെതിരെ

സർക്കാർ വേഗം അപ്പീൽ പോകണം.

Related Tags :
Similar Posts