Kerala
Plus one admission; There is no solution to the crisis in Malabar this year either
Kerala

പ്ലസ് വൺ പ്രവേശനം; മലബാറിലെ പ്രതിസന്ധിക്ക് ഈ വർഷവും പരിഹാരമില്ല

Web Desk
|
26 May 2024 9:08 AM GMT

ഈ വർഷവും ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ മലബാറിലെ പ്രതിസന്ധിക്ക് ഇക്കുറിയും പരിഹാരമില്ലെന്ന് വ്യക്തമാക്കുകയാണ് ഈ വർഷത്തെ അപേക്ഷകരുടെ കണക്ക്. കഴിഞ്ഞവർഷത്തേക്കാൾ അധികമായി ലഭിച്ച 6630 അപേക്ഷകളിൽ 5509 എണ്ണവും മലബാർ ജില്ലകളിൽ നിന്നാണ്. മലപ്പുറത്ത് മാത്രം 1512 അപേക്ഷകൾ വർധിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായത്. കഴിഞ്ഞവർഷം 4,59,330 അപേക്ഷകൾ ലഭിച്ചപ്പോൾ ഇത്തവണ കണക്ക് 4,65,960ലേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 6630 അപേക്ഷകളുടെ വർധനവ്. ഇതിൽ 5509 എണ്ണവും പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിൽ നിന്നുള്ളതാണ്. ഈ വർഷവും ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്ത് നിന്നാണ്. 82,434 പേർ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 1512 അപേക്ഷകൾ ജില്ലയിൽ അധികം ലഭിച്ചു.

പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എം.പി രംഗത്തുവന്നു. സർക്കാർ എയ്ഡഡ് മേഖലകളിലായി 45,000ത്തോളം സീറ്റുകളുടെ കുറവാണ് മലബാറിൽ ഉള്ളത്. മലപ്പുറത്തെ പ്രശ്‌നം പരിഹരിക്കാൻ മാത്രം മുപ്പതിനായിരത്തിൽ അധികം സീറ്റുകൾ ഇനിയും വേണം. അതേസമയം പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കഴിഞ്ഞവർഷത്തെക്കാൾ അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.



Similar Posts