Kerala
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഇന്ന്
Kerala

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഇന്ന്

Web Desk
|
29 July 2022 12:43 AM GMT

ആദ്യ അലോട്ട്‌മെന്റ് പട്ടിക ആഗസ്ത് മൂന്നിന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വിദ്യാർഥികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം.

ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഇന്നലെ ട്രയൽ അലോട്ട്‌മെന്റ് നടത്തുമെന്നാണ് അറിയിച്ചിരുന്നത് . എന്നാൽ പിന്നീട് ഇത് ഇന്നേക്ക് മാറ്റി പുതിയ ഉത്തരവിറക്കുകയായിരുന്നു . ആദ്യ അലോട്ട്‌മെന്റ് പട്ടിക ആഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകൾ ആഗസ്റ്റ് 22നു തുടങ്ങുന്ന തരത്തിലാണ് ക്രമീകരണം.

സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം.

Similar Posts