Kerala
പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് 22 ന് തുടങ്ങും; ട്രയൽ അലോട്ട്‌മെൻറ് വ്യാഴാഴ്ച
Kerala

പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് 22 ന് തുടങ്ങും; ട്രയൽ അലോട്ട്‌മെൻറ് വ്യാഴാഴ്ച

Web Desk
|
26 July 2022 1:08 AM GMT

4,71,278 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് ഇരുപത്തിരണ്ടിന് തുടങ്ങും. ട്രയൽ അലോട്ട്‌മെൻറ് വ്യാഴാഴ്ച ഉണ്ടാകും. 4,71,278 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. സി.ബി.എസ്.സിയിൽ നിന്ന് 31,615 കുട്ടികളും അപേക്ഷ നൽകിയിട്ടുണ്ട്.

കോടതി നിർദേശത്തെ തുടർന്നാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം സർക്കാർ നീട്ടിയത്. അപേക്ഷ സ്വീകരിക്കുന്ന സമയം അവസാനിച്ചതോടെ ആഗസ്റ്റ് 22 ന് ക്ലാസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ വകുപ്പ് തുടങ്ങി. വ്യാഴാഴ്ച ട്രെയൽ അലോട്ട്‌മെൻറും ആഗസ്റ്റ് മൂന്നിന് ആദ്യഘട്ട അലോട്ട്‌മെൻറും പ്രഖ്യാപിക്കും.

ആഗസ്റ്റ് 20 ന് മുഖ്യ അലോട്ട്‌മെൻറ് അവസാനിക്കും. സപ്ലിമെന്ററി ഘട്ടം 23 മുതൽ 30 വരെ നടക്കും. ഈ മാസം 11 ാം തീയതിയാണ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സിബിഎസ്സി കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വൈകിയതാണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം നീളാൻ കാരണം. 4,72,278 കുട്ടികൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ മലപ്പുറത്തും കുറവ് വയനാടുമാണ്. 31,615 സിബിഎസ്സി കുട്ടികളും 3095 ഐ.സി.എസ്.ഇ വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്.

Similar Posts