Kerala
പ്ലസ്‌വൺ പരീക്ഷ: തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala

പ്ലസ്‌വൺ പരീക്ഷ: തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Web Desk
|
18 Sep 2021 4:33 AM GMT

പഠിക്കുന്നതിനായി ഇടവേള നൽകി കൊണ്ടാകും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ പരീക്ഷാ തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കുന്നതിനായി ഇടവേള നൽകി കൊണ്ടാകും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ്‌വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ട, ടൈംടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സ്കൂളുകൾ തുറക്കുന്നത് തീരുമാനിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല. ആരോഗ്യവകുപ്പ് ഉൾപ്പടെയുള്ള മറ്റ് വകുപ്പുകളുടെയും നിർദേശങ്ങൾ പരിഗണിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാകും തീരുമാനം എടുക്കുകയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോടതിവിധി പരിശോധിച്ചും ആരോഗ്യ, തദ്ദേശവകുപ്പുകളുടെ നിർദേശങ്ങൾ പാലിച്ചും എത്രയുംവേഗം പരീക്ഷ നടത്താനുള്ള മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്ലസ്‌വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി. ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷ നടത്താൻ സർക്കാർ സജ്ജമാണ്. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടർന്ന് ടൈം ടേബിൾ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിരുന്നു.

Similar Posts