പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
|ഇംപ്രൂവ്മെന്‍റിന് അവസരം നിഷേധിക്കുന്നത് അഞ്ച് ലക്ഷം വിദ്യാർഥികളുടെ പ്ലസ് ടു ഫലത്തെയും ഉപരി പഠന സാധ്യതയെും ബാധിക്കും.
പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ നടത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കാത്തതിൽ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക. ഇംപ്രൂവ്മെന്‍റിന് അവസരം നിഷേധിക്കുന്നത് അഞ്ച് ലക്ഷം വിദ്യാർഥികളുടെ പ്ലസ് ടു ഫലത്തെയും ഉപരി പഠന സാധ്യതയെും ബാധിക്കും.
പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഇംപ്രൂവ്മെന്‍റ് പരീക്ഷ സംബന്ധിച്ചുള്ള വിജ്ഞാപനം വന്നിട്ടില്ല. ഈ വർഷം ഇംപ്രൂവ്മെൻറ് പരീക്ഷ ഉണ്ടായിരിക്കുകയില്ല എന്ന് നേരത്തെ വിജ്ഞാപനമിറക്കിയിരുന്നെങ്കിലും പരീക്ഷ നടത്തുന്ന കാര്യം പരിശോധിക്കാമെന്നാണ് ഫലം വന്നയുടന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരെ ഒരു തീരുമാനവും വന്നില്ല.
ഇതോടെ ഓണ്‍ലൈന്‍ പഠനം മാത്രം ലഭിച്ച അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇംപ്രൂവ്മെന്‍റിനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. സ്കൂള്‍ തുറന്ന് ക്ലാസുകള്‍ തുടങ്ങിയതോടെ അധ്യാപകരോട് നേരിട്ട് സംശയനിവാരണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ നിഷേധിക്കപ്പെട്ടത് നീതികരിക്കാനാവില്ലെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.
പ്ലസ് വണ് മാർക്ക് കൂടി ചേർത്താണ് സംസ്ഥാനത്ത് പ്ലസ് ടു ഫലം വരുന്നത്. എൻജിനീയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പ്ലസ് ടു മാർക്ക് കൂടി പരിഗണിച്ചാണ്. ഇതോടെ സ്റ്റേറ്റ് സിലബസിലെ വിദ്യാർത്ഥികൾ എന്‍ട്രന്‍സില്‍ പിന്നോക്കം പോകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.