പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.87
|സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.87. കഴിഞ്ഞവർഷം ഇത് 87.94 ശതമാനമായിരുന്നു. 3, 61091 പേരിൽ 3,02865 കുട്ടികൾ വിജയിച്ചു. 12 മണി മുതൽ വെബ്സൈറ്റ് വഴി ലഭിക്കും. സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.
സയൻസ് വിഭാഗത്തില്‍ 179153 വിദ്യാർത്ഥികളിൽ 154320 പേർ ജയിച്ചു. വിജയശതമാനം 86. 14. ഹ്യുമാനിറ്റീസില്‍ 75.61ശതമാനമാണ് വിജയം. കൊമേഴ്സില്‍ 93362 പേര് വിജയിച്ചു.85.69 ശതമാനമാണ് വിജയം. ടെക്നിക്കൽ വിഭാഗത്തില്‍ 68.71 ശതമാനമാണ് വിജയം.സർക്കാർ സ്കൂളിൽ പരീക്ഷ എഴുതിയ 153633 പേരിൽ 125581 പേർ ജയിച്ചു.81.72 ശതമാനമാണ് സർക്കാർ സ്കൂളുകളിലെ വിജയം. എയ്ഡഡ് സ്കൂളുകളിൽ 183327 പേർ പരീക്ഷ എഴുതിയവരിൽ 157704 പേർ ജയിച്ചു. വിജയശതമാനം 86.02. അൺ എയ്ഡഡിൽ 19374 പേർ ജയിച്ചു. 81.12 ശതമാനം വിജയം.
വിജയ ശതമാനം കൂടുതൽ കോഴിക്കാട്
വിജയ ശതമാനം കൂടുതൽ കോഴിക്കാട് ജില്ലയിലാണ്. 87.79 ശതമാനം. കുറവ് വിജയശതമാനം വയനാടാണ്. 75.07 ശതമാനം. 78 സ്കൂളുകളാണ്. ഇതിൽ മൂന്നെണ്ണം എണ്ണം സർക്കാർ സ്കൂളാണ്. 44 അൺ എയ്ഡഡ് സ്കൂളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വർഷം 136 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയിരുന്നത്. ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികൾ മലപ്പുറം ജില്ലയിലായിരുന്നു. 55359 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കുറവ് വയനാട് ജില്ലയിലാണ്. 9353 പേര്. കൂടുതൽ കുട്ടികൾ പരിക്ഷ എഴുതിയത് സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം സ്കൂളിലായിരുന്നു.
മുഴുവന്‍ എ പ്ലസ് 28450 പേർക്കാണ്. കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ് . 4283 പേര്.
വി എച്ച് എസ് ഇ ഫലം
സംസ്ഥാനത്ത് വി എച്ച് എസ് ഇ പരീക്ഷ എഴുതിയത് 29811 പേരായിരുന്നു. ഇതില്‍ ജയിച്ചത് 23251 പേര്. വിജയശതമാനം 78.26. കഴിഞ്ഞ വർഷം ഇത് 79 62 ശതമാനമായിരുന്നു. കൂടുതൽ വിജയം കൊല്ലം ജില്ലയിലും കുറവ് കാസർകോടുമാണ്.
ഹയർസെക്കൻഡറിയിൽ 9 മൂല്യനിർണയ ക്യാമ്പുകളും വി.എച്ച്.എസ് ഇയിൽ 8 മൂല്യനിർണയ ക്യാമ്പുകളുമായിരുന്നു ഉണ്ടായിരുന്നത്. 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പ്ലസ് ടു വിഭാഗത്തിൽ 4,32,436 വിദ്യാർഥികളും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 31,332 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് പരീക്ഷ നടന്നത്.
മേയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷകളും ആരംഭിച്ചു. രണ്ടാഴ്ച കൊണ്ട് മൂല്യ നിർണയം പൂർത്തിയായി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം അധ്യാപകര്‍ ബഹിഷ്കരിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അധ്യാപകർ തയ്യാറാക്കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. മൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം ഉയർത്തിയതും വിവാദമായി. പിന്നീട് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് ഈ പ്രശ്നങ്ങൾ പരിഹരിച്ചത്.
പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഇല്ലായിരുന്നു. കോവിഡ് സാഹചര്യത്തില്‍ കലാ-കായിക മത്സരങ്ങളും മറ്റ് പ്രവർത്തനങ്ങളും നടത്താത്തതിനാലാണ് തീരുമാനം.
പ്ലസ് ടുവിൽ 87.94ഉം വി.എച്ച്.എസ്.ഇയിൽ 80.36 ഉം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്.