Kerala
അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ടു ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
Kerala

അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ടു ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

Web Desk
|
7 May 2023 6:02 PM GMT

ബോട്ടപകടത്തില്‍ മരിച്ചവരിൽ ആറുപേരും കുട്ടികളാണ്

താനൂർ: ഒട്ടുംപുറം തൂവൽതീരത്ത് പൂരപ്പുഴയിൽ നടന്ന ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ലക്ഷം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. 'മലപ്പുറത്ത് നടന്ന ബോട്ടപകടത്തിലുണ്ടായ ആളപായത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മരിച്ചവരുടെ അഠുത്ത ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപവീതം ധനസഹായം നൽകും-പ്രധാനമന്ത്രി അറിയിച്ചു.

അതിനിടെ, അപകടത്തിൽ മരണം 20 ആയി. താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടും. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ബോട്ട് വെട്ടിപ്പൊളിച്ചും തിരച്ചില്‍ നടക്കുന്നുണ്ട്.

വൈകീട്ട് ഏഴു മണിയോടെയാണ് ബോട്ട് തലകീഴായി മറിഞ്ഞത്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. നാൽപതിലേറെപേർ അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഏഴു മണിയോടെയാണ് ബോട്ട് സർവീസ് ആരംഭിച്ചത്.

Summary: Prime Minister Narendra Modi condoled the boat accident at Tanur, Malappuram, and announced a financial assistance of Rs 2 lakh.

Similar Posts