'RSS ചർച്ചയെ എതിർക്കാൻ സിപിഎമ്മിന് അർഹതയില്ല, തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസുമായി ധാരണയുണ്ടാക്കുന്നവരാണ് സിപിഎം'- പിഎംഎ സലാം
|പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി എന്നതിൽ ആർക്കും ഇളവ് നൽകില്ല, എന്നാൽ ഇളവിന്റെ കാര്യത്തിൽ പ്രസിഡന്റിന് തീരുമാനമെടുക്കാമെന്നും പിഎംഎ സലാം പറഞ്ഞു.
കോഴിക്കോട്: ആർഎസ്എസ് ചർച്ചയെ എതിർക്കാൻ സിപിഎമ്മിന് ഒരു അർഹതയുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എംഎ സലാം. നിയമ സഭാ തെരഞ്ഞെടുപ്പിൽ പോലും ആർഎസ്എസുമായി ധാരണയുണ്ടാക്കിയവരാണ് സിപിഎമ്മെന്നും സാലാം വിമർശിച്ചു
പാർട്ടിയുടെ മെമ്പർഷിപ്പ് കാമ്പയിനോടെ പുതിയ രണ്ടര ലക്ഷം അംഗങ്ങൾ പാർട്ടിയിൽ ചേർന്നു. മെമ്പർഷിപ്പ് എടുത്തവരിൽ 51 ശതമാനം വനിതകളും 61 ശതമാനം നാൽപത് വയസിന് താഴെയുള്ളവരുമാണ്. പുതിയ സംസ്ഥാന കമ്മിറ്റി മാർച്ച് നാലിന് നിലവിൽ വരും, സംസ്ഥാന ഭാരവാഹികളായി 19 പേരും 21 അംഗ സെക്രട്ടറിയേറ്റും 500 അംഗ സംസ്ഥാന കൗൺസിലുമുണ്ടാകും. ഒരാൾക്ക് ഒരു പദവി എന്നതിൽ ആർക്കും ഇളവ് നൽകില്ല, എന്നാൽ ഇളവിന്റെ കാര്യത്തിൽ പ്രസിഡന്റിന് തീരുമാനമെടുക്കാമെന്നും പിഎംഎ സലാം പറഞ്ഞു.
കാലിക്കറ്റ് യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കാത്തിടത്ത് നിന്ന് വരെ എസ്എഫ്ഐ കൗൺസിലർമാരെ കൊണ്ടുവരുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.