Kerala
Kerala police and media tried to blame Kalamasery blast on a community: PMA Salaam
Kerala

ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുന്നു: പി.എം.എ സലാം

Web Desk
|
10 Oct 2023 2:34 PM GMT

ജിഫ്രി തങ്ങൾ ലീഗിനെതിരെ നിലപാടെടുക്കുന്ന ആളല്ല. സമസ്ത അടക്കമുള്ള ഒരു സംഘടനക്കും ലീഗ് എതിരല്ലെന്നും പി.എം.എ സലാം പറഞ്ഞു.

കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരെ അതേരീതിയിൽ നേരിടാനറിയാമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തട്ടം വിവാദത്തിൽ കുരുങ്ങിക്കിടക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളെ രക്ഷിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അതിന് ചിലർക്ക് നക്കാപ്പിച്ച കിട്ടിക്കാണും. ജിഫ്രി തങ്ങൾ ലീഗിനെതിരെ നിലപാടെടുക്കുന്ന ആളല്ല. സമസ്ത അടക്കമുള്ള ഒരു സംഘടനക്കും ലീഗ് എതിരല്ലെന്നും പി.എം.എ സലാം പറഞ്ഞു.

അതേസമയം ജിഫ്രി തങ്ങൾക്കെതിരെ നേരത്തെ വിമർശനമുന്നയിച്ച പി.എം.എ സലാമിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ സമസ്ത മുശാവറ തീരുമാനിച്ചു. നേതൃത്വം സാദിഖലി തങ്ങളെ നേരിട്ട് കണ്ട് സലാമിനെതിരെ പരാതി ഉന്നയിക്കും. പോഷകസംഘടനാ നേതാക്കൾ നേരത്തെ പരാതി നൽകിയെങ്കിലും തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞത്.

Similar Posts