Kerala
Temporary batches are not a complete solution to the seat crisis in Malabar, the struggle will continue: PMA Salam,plus one,malabar, latest news താൽക്കാലിക ബാച്ചുകൾ മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പൂർണ പരിഹാരമല്ല, സമര രംഗത്ത് തുടരും: പി.എം.എ സലാം

പി.എം.എ സലാം

Kerala

വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം; മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം: പി.എം.എ സലാം

Web Desk
|
29 Feb 2024 9:19 AM GMT

കാമ്പസുകളെ അരാജകത്വത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

കോഴിക്കോട്: വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവനാളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കാമ്പസുകളെ റാഗിങ്ങിന്റെയും അക്രമങ്ങളുടെയും കേന്ദ്രമാക്കി മാറ്റുന്ന കമ്മ്യൂണിസ്റ്റ് വിദ്യാർഥി സംഘടനയെ കൂച്ചുവിലങ്ങിടാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എം.എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വയനാട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർത്ഥിയെ മാർക്സിസ്റ്റ് പാർട്ടിയുടെ കുട്ടി പട്ടാളം കൊന്നതാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ക്രൂര മർദ്ദനം വിദ്യാർത്ഥിക്ക് ഏറ്റിട്ടുണ്ടെന്നും തലച്ചോറിന് പൊട്ടലുമുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . വിദ്യാർത്ഥി സംഘടനാ നേതാക്കളും ശിങ്കിടികളും വിദ്യാർത്ഥിയെ പരസ്യ വിചാരണ നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. സമാന്തര പോലീസായി പ്രവർത്തിക്കാൻ ആരാണ് ഇവർക്ക് അനുമതി നൽകിയത്.

ക്യാമ്പസുകളെ റാഗിംങ്ങിന്റെയും അക്രമങ്ങളുടെയും കേന്ദ്രമാക്കി മാറ്റുന്ന കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടനയെ കൂച്ചുവിലങ്ങിടാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. കൊലപാതകത്തിന് ഒത്താശ ചെയ്തവർ ഇപ്പോഴും മറവിലാണ്. നീതിപൂർണ്ണ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താൻ പോലീസ് തയ്യാറാകണം. ക്യാമ്പസുകളെ അരാജകത്വത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായുളള പ്രതികരണങ്ങൾ ഉയരുക തന്നെ ചെയ്യും.

Related Tags :
Similar Posts