Kerala
പിഎന്‍ബി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും
Kerala

പിഎന്‍ബി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

Web Desk
|
16 Dec 2022 1:31 AM GMT

ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനാണ് കോഴിക്കോട് കോർപറേഷന്റെ പണം തട്ടിയത് എന്നാണ് റിജില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി

പിഎന്‍ബി ഫണ്ട് തട്ടിപ്പ് കേസ് പ്രതി എം.പി റിജിലിനെ അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പ്രധാനമായി ചോദിച്ചറിയുക. തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തല്‍.

ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം ഒളിപ്പിക്കുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, കൂടുതല്‍ അക്കൗണ്ടുകളില്‍ തിരിമറി നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായി ചോദിച്ചറിയുക. തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. റിജിലിനെ വിശദമായി ചോദ്യംചെയ്ത ശേഷമാകും തെളിവെടുപ്പിലേക്ക് കടക്കുക. റിജില്‍ തട്ടിപ്പ് നടത്തിയ പിഎന്‍ബിയുടെ ലിങ്ക് റോഡ് ബ്രാഞ്ചില്‍ എത്തിച്ചാണ് തെളിവെടുക്കുക.

പിഎന്‍ബിയിലെ കോര്‍പറേഷന്‍റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 12.6 കോടി രൂപയാണ് റിജില്‍ കഴിഞ്ഞ 11 മാസത്തിനിടെ തട്ടിയെടുത്തത്. ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനാണ് കോഴിക്കോട് കോർപറേഷന്റെ പണം തട്ടിയത് എന്നാണ് റിജില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ബാങ്കില്‍ നിന്ന് തട്ടിയ തുകയില്‍ 10 മുതൽ 20 ലക്ഷം രൂപ വരെ ഓൺലൈൻ റമ്മി കളിക്കും ഉപയോഗിച്ചു.

തട്ടിപ്പ് തുക മൂന്നു കോടി രൂപയ്ക്കു മുകളിലായതിനാൽ അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. 3 കോടി രൂപ വരെയുള്ള തട്ടിപ്പാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷിക്കാൻ കഴിയുക.

Related Tags :
Similar Posts