പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി: മോന്‍സനെതിരെ പോക്സോ കേസ്
|വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ചതിനാണ് കേസ്
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസന് മാവുങ്കലിന് എതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ചതിനാണ് കേസ്. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മോൻസന് മാവുങ്കലിന്റെ വീട്ടില്‍ ജോലിയ്ക്കു നിന്ന പെൺകുട്ടിയെ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. മോൻസനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നത് ഭയം കൊണ്ടാണെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസിലാണ് മോന്‍സനെ അറസ്റ്റ് ചെയ്തത്. പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പീഡന കേസ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമാണ്. ഈ കേസും ക്രൈംബ്രാഞ്ചിനു കൈമാറി.