Kerala
മോൻസണ്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ഹരജി തള്ളി
Kerala

മോൻസണ്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ഹരജി തള്ളി

Web Desk
|
13 April 2024 4:07 AM GMT

വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന് ഹൈക്കോടതി.

കൊച്ചി: പോക്സോ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള മോൻസൺ മാവുങ്കലിന്റെ ഹരജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.

വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്ന കേസിലാണ് മോൻസണ്‍ ശിക്ഷിക്കപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

Similar Posts