Kerala
രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്
Kerala

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

Web Desk
|
9 March 2022 12:57 PM GMT

കാസർകോട് പുത്തൂർ അർജ്ജാലിലെ 7 വയസ്സു പ്രായമുള്ള രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ അധ്യാപകന്‍ പലതവണ പീഡിപ്പിക്കുകയായിരുന്നു.

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്. കര്‍ണാടക ബണ്ട്വാൾ വിജയഡുക്കയിലെ മജീദിനെയാണ് കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. കാസർകോട് പുത്തൂർ അർജ്ജാലിൽ താമസിക്കുന്ന 7 വയസ്സു പ്രായമുള്ള രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മദ്രസാദ്യാപകന്‍ പലതവണ പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ക്ക് 45 വർഷം തടവിന് പുറമെ ,3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവനുഭവിക്കണം. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2016 ജനുവരി 21 നും അതിന് മുൻപുള്ള പല ദിവസങ്ങളിലും അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.


Related Tags :
Similar Posts