Kerala
ഓപറേഷൻ കാവല്‍: മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പൊലീസ് വേട്ടയാടുന്നതായി പരാതി
Kerala

ഓപറേഷൻ കാവല്‍: മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പൊലീസ് വേട്ടയാടുന്നതായി പരാതി

Web Desk
|
30 Dec 2021 12:29 PM GMT

ക്വട്ടേഷൻ സംഘങ്ങളേയും ഗുണ്ടകളേയും അമർച്ച ചെയ്യാനായി ആരംഭിച്ച ഓപ്പറേഷൻ കാവലിൻറെ പേരിലാണ് പലരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്

സംസ്ഥാനത്ത് മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പൊലീസ് വേട്ടയാടുന്നതായി പരാതി. ക്വട്ടേഷൻ സംഘങ്ങളെയും ഗുണ്ടകളെയും അമർച്ച ചെയ്യാനായി ആരംഭിച്ച ഓപറേഷൻ കാവലിൻറെ പേരിലാണ് പലരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത നിരവധി പേരെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

ഓപറേഷൻ കാവൽ എന്ന പേരിൽ ഈ മാസം 18 നാണ് സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പൊലീസ് നടപടി ആരംഭിച്ചത്. ഇതിൻറെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സാമൂഹ്യപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ് പൊലീസ്. മുൻകാലങ്ങളിൽ ജനകീയ സമരങ്ങളിൽ പങ്കെടുത്തവരെയും ഗുണ്ടാലിസ്റ്റിൽ പെടുത്തിയതായും ആക്ഷേപമുണ്ട്.

കോഴിക്കോട് ജില്ലയിൽ മാത്രം 26 പേരെയാണ് പൊലീസ് വിളിച്ചുവരുത്തിയത്. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത നിരവധി ആളുകളും ഇക്കൂട്ടത്തിലുണ്ട്. ഗുണ്ടാലിസ്റ്റിലുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചുവരുത്തിയതെന്ന് ആക്ടിവിസ്റ്റായ നസീറ നീലോത്ത് പറഞ്ഞു. അതേസമയം സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ തന്നോട് പൊലീസ് മോശം സമീപനമാണ് സ്വീകരിച്ചതെന്ന് മാധ്യമ പ്രവർത്തകനായ ഷഫീഖ് താമരശ്ശേരിയും മീഡിയവണ്ണിനോട് പറഞ്ഞു.

Similar Posts