പണം വാങ്ങിയതിന് തെളിവില്ല; സൈബി ജോസിന് പൊലീസിന്റെ ക്ലീൻ ചിറ്റ്
|ചേരാനെല്ലൂർ പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
കൊച്ചി: വഞ്ചനാ കേസിൽ അഭിഭാഷകൻ സൈബി ജോസിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. സൈബി ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു . എറണാകുളം ചേരാനെല്ലൂർ പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു .
കോതമംഗലം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. വിവാഹ ബന്ധം വേർപ്പെടുത്ത കേസിൽ ഭാര്യ നൽകിയ പരാതി പിൻവലിക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സൈബി ജോസിന്റെ വീട്ടിലെത്തി അഞ്ചു ലക്ഷം രൂപ നൽകിയെന്നും പരാതിയിലുണ്ട്. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ ഒരു തെളിവുകളും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പരാതിക്കാരന്റെയും ഭാര്യയുടെയും മറ്റ് അഭിഭാഷകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നൊന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.