കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഷർട്ടിന്റെ ബട്ടനിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ സ്വർണവുമായി യുവാവ് പിടിയില്‍
|മറ്റൊരു പരിശോധനയില്‍ ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണവുമായി മൂന്നുപേരും അറസ്റ്റിലായി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. ഷർട്ടിന്റെ ബട്ടനിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 235 ഗ്രാം സ്വർണവുമായി കാസര്‍കോട് സ്വദേശി പൊലീസിന്‍റെ പിടിയിലായി. മറ്റൊരു കേസില്‍ ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണവുമായി മൂന്നുപേരും അറസ്റ്റിലായി.
കാസർകോട് സ്വദേശി മുഹമ്മദ് ബിഷറത്ത്(24) ആണ് ബട്ടനിനകത്ത് ഒളിപ്പിച്ച സ്വര്‍ണവുമായി പിടിയിലായത്. ബട്ടനിനുള്ളിൽ ഒളിപ്പിച്ച ശേഷം ഷർട്ട് ബാഗേജിൽ മറ്റു വസ്ത്രങ്ങൾക്കൊപ്പം വയ്ക്കുകയായിരുന്നു. കസ്റ്റംസിനെ വെട്ടിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ് പിടിയിലായത്.
മറ്റൊരു സ്വര്‍ണവേട്ടയില്‍ മൂന്നു കിലോ സ്വര്‍ണമാണു പിടികൂടിയത്. കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ്(42), തളിപ്പറമ്പ് സ്വദേശി ആശാ തോമസ്(33), മീനടത്തൂർ സ്വദേശി ശിഹാബുദ്ദീന്‍ മൂത്തേടത്ത്(44) എന്നിവരാണ് അറസ്റ്റിലായത്. 1.85 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി ഇവരില്‍നിന്നു പിടികൂടിയത്.
Summary: Police gold hunt at Karipur Airport